ശബരിമലയിൽനിന്ന് ഉയർന്നുകേൾക്കുന്നത് ഞെട്ടിക്കുന്ന അഴിമതിക്കഥകളാണ്. ചെറിയ കാര്യങ്ങൾക്ക് കീഴ്ജീവനക്കാർക്കെതിരെ കർശന നടപടി എടുത്തിരുന്ന ഉദ്യോഗസ്ഥർ തന്നെയാണ് ഈ തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയതെന്നത് ഭക്തരെ അവിശ്വസനീയരാക്കുന്നു.
ഭക്തർ സമർപ്പിക്കുന്ന കാണിക്കപ്പണം എണ്ണാനെത്തുന്ന ജീവനക്കാരെ പോലും പ്രാകൃത രീതിയിൽ ദേഹപരിശോധന നടത്തിയിരുന്നവർ സ്വർണക്കൊള്ളയ്ക്ക് കൂട്ടുനിന്നെന്ന വസ്തുത ഉന്നതതലത്തിലെ വിശ്വാസ്യത ചോദ്യംചെയ്യുന്നു. ......
ദോഹ: ഖത്തർ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് — കലാഞ്ജലി 2025 — ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭാവിയിലെ കലാപ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഈ കലാസാംസ്കാരിക മഹോത്സവം പ്രൗഢഗംഭീരമായ ചടങ്ങിലൂടെ പ്രകാശനം ചെയ്തു.
ചടങ്ങിൽ ശ്രദ്ധേയരായ അതിഥികൾ, സാമൂഹ്യ രംഗത്തെ നേതാക്കൾ, സ്കൂൾ പ്രതിനിധികൾ, പത്ര പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യൻ കൾച്ചറൽ സെന്റർ വൈസ് പ്രസിഡണ്ട് എബ്രഹാം കെ. ......
ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്. കെ) 107മത് സംസ്ഥാന ശാസ്ത്ര സെമിനാർ വെസ്റ്റ വിനിസിയ 2025 ഒക്ടോബർ 12 ഞായർ ആലപ്പുഴ ഹോട്ടൽ പ്രിൻസിൽ വെച്ച് നടക്കും. ......
വെള്ളിയാഴ്ച രാവിലെ തെക്കൻ ഫിലിപ്പീൻസിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി രാജ്യത്തെ ഭൂകമ്പ ശാസ്ത്ര ഏജൻസി അറിയിച്ചു. ഫിലിപ്പീൻസിലെ ഭൂചലനത്തിന് പിന്നാലെ നിരവധി രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ......
കോഴിക്കോട് കൂമ്പാറ നെടുങ്ങോട് റംഷിദിന്റെ ഭാര്യ ഷഹർബാൻ (28) മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് യുവതിയുടെ കുടുംബം. കഴിഞ്ഞ ഞായറാഴ്ചയാണ് ഷഹർബാനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ......
സ്ത്രീയെ കബളിപ്പിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത കേസിൽ പാസ്റ്റർ അറസ്റ്റിൽ. കോട്ടയം കുറുമ്പനാടം സ്വദേശിനിയായ യുവതിക്കൊപ്പം ഒളിവിൽ കഴിയവെയാണ് ഇയാൾ പിടിയിലായത്. ......
അലോപതി കഫ് സിറപ്പുകൾ കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും കുട്ടികൾ മരിച്ച സാഹചര്യത്തിൽ രോഗികൾക്ക് ഹാനികരമാവുന്ന വിധത്തിൽ പാർശ്വഫലങ്ങൾ ഉളവാക്കുന്ന മുഴുവൻ മരുന്നുകളും നിരോധിക്കണമെന്നും പൊതുജനരോഗ്യത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലും ശക്തമായ നടപടികൾ ആവശ്യമാണെനും ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്. കെ) ആവശ്യപെട്ടു. ......
നടനും പ്രഫഷനൽ ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു. അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.......
അസമിൽ ബിജെപി നേതാക്കളുടെ കൂട്ടരാജി. മുൻ കേന്ദ്രസഹമന്ത്രിയുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേരാണ് ബിജെപി വിട്ടത്.
അസം ജനതയ്ക്കുനൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ചാണ് നേതാക്കളുടെ രാജി. ......
ന്യൂഡൽഹി: ജില്ലാ ജഡ്ജിമാരായി അപേക്ഷിക്കുന്ന അഭിഭാഷകർക്ക് നിർബന്ധമായുള്ള '7 വർഷത്തെ പ്രാക്ടീസ് നിയമം' സംബന്ധിച്ച് സുപ്രധാന നിയമപ്രശ്നം സുപ്രീം കോടതി പരിശോധിക്കുന്നു. ഏഴ് വർഷത്തെ അഭിഭാഷകവൃത്തി തടസ്സമില്ലാത്തതായിരിക്കണം എന്നതും നിയമന സമയത്തും പ്രാക്ടീസ് ചെയ്യുന്ന ആളായിരിക്കണം എന്നതുമാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്.
ഒരു ജില്ലാ ജഡ്ജിയുടെ നിയമനം അസാധുവാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതി ഈ വിഷയം പരിഗണിക്കുന്നത്. ......